Skip to main content

അടൂര്‍ താലൂക്ക് വികസന സമിതി യോഗം നാളെ(7)

അടൂര്‍ താലൂക്ക് വികസന സമിതി യോഗം നാളെ(7) രാവിലെ 10.30ന് താലൂക്ക് ഓഫീസില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേരും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാര്‍, താലൂക്കില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, താലൂക്ക് പരിധിയിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നിയമ സഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികള്‍, താലൂക്ക്തല ഓഫീസ് മേധാവികള്‍ തുടങ്ങിയവര്‍ കൃത്യമായി യോഗത്തില്‍  പങ്കെടുക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.

 

 

date