Skip to main content

ക്യാന്‍സര്‍ ദിനാചരണം നടത്തി

    ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ദിനാചരണവും ക്യാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പും നടത്തി. നഗരസഭാധ്യക്ഷ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍മാന്‍ പി.കെ.ജേക്കബ്, ജില്ലാ മെഡിക്കല്‍ ഓഫീസ ര്‍ ഡോ.എ.എല്‍.ഷീജ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റ്റി.അനിതാകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍, ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീലത, ദന്തല്‍ സര്‍ജന്‍ ഡോ.ദിലീഷ് കൃഷ്ണന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ റ്റി.കെ.അശോക് കുമാര്‍, മുസലിയാര്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗ് എന്‍എസ്എസ് അസോസിയേറ്റ് പ്രോഗ്രാം ഓഫീസര്‍ അഷിത മറിയം തുടങ്ങിയവര്‍ സംസാരിച്ചു.
    ക്യാന്‍സര്‍ വരാനുള്ള സാഹചര്യങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും  ജനറ ല്‍ ആശുപത്രി ക്യാന്‍സര്‍ രോഗ ചികിത്സാ വിദഗ്ദ്ധന്‍ ഡോ.ദീപു സംസാരിച്ചു. തുടര്‍ന്ന് നടന്ന ക്യാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പിന് ഡോ.ദിലീഷ് കൃഷ്ണന്‍, ഡോ.ദീപു എന്നിവര്‍ നേതൃത്വം നല്‍കി. 
    ക്യാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും മുസലിയാര്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ജനറല്‍ ആശുപത്രി വരെ ക്യാന്‍സര്‍ ബോധവത്ക്കര ണ മാരത്തോണ്‍ നടത്തി. മാരത്തോണ്‍ സബ് ഇന്‍സ്‌പെക്ടര്‍ ബിജു ഫ്‌ളാഗ് ഓഫ് ചെയ്തു.                                          

date