Skip to main content

ഗ്രാമസഭ

    ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതി രൂപീകരണം, ആരോഗ്യ ജാഗ്രത സ്പര്‍ശം എന്നിവയ്ക്കുള്ള ഗ്രാമസഭ 10മുതല്‍ 15 വരെ നടക്കും. 
    ഒന്നാം വാര്‍ഡിലേത് 13ന് രാവിലെ 10ന് മുട്ടത്തുകോണം എസ്എന്‍ഡിപി എല്‍പി എസിലും രണ്ടാം വാര്‍ഡിലേത് 11ന് ഉച്ചയ്ക്ക് ശേഷം രണ്ടിനും മൂന്നാം വാര്‍ഡിലേത് 10ന് രാവിലെ 11.30ന്  പ്രക്കാനം ഗവണ്‍മെന്റ് എല്‍പിഎസിലും നാലാം വാര്‍ഡിലേത് 11ന് ഉച്ചയ്ക്ക് ശേഷം 2.30ന് മുട്ടുകുടുക്ക സിഎംഎസ്എല്‍പിഎസിലും അഞ്ചാം വാര്‍ഡിലേത് 14ന് രാവിലെ 10ന് കളീക്കല്‍ കുടുംബയോഗം കെട്ടിടത്തിലും ആറാം വാര്‍ഡിലേത് 15ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് വെട്ടോലിമല സിഎംഎസ്എല്‍പിഎസിലും ഏഴാം വാര്‍ഡിലേത് 12ന് രാവിലെ 10ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും നടക്കും. എട്ടാം വാര്‍ഡിലെ ഗ്രാമസഭ 14ന്  ഉച്ചയ്ക്ക് ശേഷം രണ്ടിന് മഞ്ഞിനിക്കര കുറിയക്കോസ് കത്തനാര്‍ സ്മാരകത്തിലും ഒമ്പതാം വാര്‍ഡിലേത് 13ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് മാത്തൂര്‍ ഏറത്തുമ്പമണ്‍ ജിയുപിഎസിലും പത്താം വാര്‍ഡിലെ ഗ്രാമസഭ 10ന് രാവിലെ 10ന് ശാലേം പബ്ലിക് സ്‌കൂളിലും പതിനൊന്നാം വാര്‍ഡിലേത് 12ന് ഉച്ചയ്ക്ക് ശേഷം 2.30ന് തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്       എസിലും 12-ാം വാര്‍ഡിലേത് 12ന് ഉച്ചയ്ക്ക് ശേഷം 2.30ന് ചെന്നീര്‍ക്കര എംറ്റിഎല്‍പിഎസിലും 13-ാം വാര്‍ഡിലേത് 14ന് ഉച്ചയ്ക്ക് ശേഷം 2.30ന് ചെന്നീര്‍ക്കര നോര്‍ത്ത് എല്‍പിഎസിലും 14-ാം വാര്‍ഡിലെ ഗ്രാമസഭ 10ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് നല്ലാനിക്കുന്ന് സിഎംഎസ് യുപിഎസിലും നടക്കും.                            

date