Skip to main content

കണ്ണൂര്‍ താലൂക്കില്‍ പരാതി പരിഹാര അദാലത്ത്     

 മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള  കണ്ണൂര്‍ താലൂക്ക്തല പൊതുജന പരിഹാര അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 15 വരെ കണ്ണൂര്‍ താലൂക്ക് ഓഫീസിലും താലൂക്കിന്റെ പരിധിയിലുള്ള വില്ലേജ് ഓഫീസുകളിലും സ്വീകരിക്കും.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, എ പി എല്‍, ബിപിഎല്‍ കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ ഒഴിച്ച് ഏത് വിഷയത്തിലും പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം.  പരാതിയുടെ വിശദാംശങ്ങള്‍ ഒരു പുറത്തില്‍ ഒതുങ്ങുന്ന രീതിയില്‍ എഴുതി ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കണം.  പരാതിക്കാരന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, വില്ലേജ്, പരാതിയുമായി ബന്ധെപ്പട്ട ഓഫീസ് എന്നീ കാര്യങ്ങള്‍ വ്യക്തമായി രേഖപ്പടുത്തണം.  അദാലത്ത് ദിവസം ജില്ലാ കലക്ടര്‍ പരാതിയില്‍ പരിഹാരം നിശ്ചയിക്കുന്നതും തുടര്‍നടപടികള്‍ സമയബന്ധിതമായി കൈക്കൊള്ളുന്നതുമാണ്.
പി.എന്‍.സി/389/2018

 

date