Skip to main content

കല്ല്യാശ്ശേരിയിലെ പിഎച്ച്‌സികള്‍ ഒരു വര്‍ഷം കൊണ്ട്  കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ പദ്ധതി

കല്ല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ എല്ലാ പിഎച്ച്‌സികളും ഒരു വര്‍ഷം കൊണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ പദ്ധതി. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെയും ടി വി രാജേഷ് എംഎല്‍എയുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. മണ്ഡലത്തിലെ ഒരു പിഎച്ച്‌സി നിലവില്‍ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ അടിസ്ഥാന-പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഓരോ പിഎച്ച്‌സിക്കും പ്രത്യേകം പദ്ധതി തയ്യാറാക്കും. അധികമായി ആവശ്യമുള്ള സൗകര്യങ്ങള്‍ തസ്തികകള്‍ എന്നിവ സംബന്ധിച്ച് പദ്ധതിയില്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകും. എംഎല്‍എ ഫണ്ട്, തദ്ദേശസ്ഥാപന വിഹിതം, ദേശീയ ആരോഗ്യ ദൗത്യം ഫണ്ട് എന്നിവ ഇതിനായി വിനിയോഗിക്കും. ബാക്കി ആവശ്യമായി വരുന്ന പണം പൊതുജനങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവനകള്‍ വഴി കണ്ടെത്താനാണ് തീരുമാനം. ഇതിനായി എല്ലാ പിഎച്ച്‌സികളും കേന്ദ്രീകരിച്ച് പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്യും.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, ഡിഎംഒ ഡോ. കെ നാരായണ നായക്ക്, എന്‍എച്ച്എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. കെ വി ലതീഷ്, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date