Skip to main content

എം.എല്‍.എ ഫണ്ട്: റോഡ് ടാറിംഗിന് ഭരണാനുമതി     

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എം.എല്‍.എമാരുടെ പ്രത്യേക വികസനനിധിയില്‍ നിന്ന് കണ്ണൂര്‍ കോര്‍പറേഷനിലെ നാല് റോഡ് പ്രവൃത്തികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് തോട്ടട ഡിവിഷനിലെ തോട്ടട ഹൈവേ നാഷനല്‍ ക്ലബ് റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നതിനും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് കുറുവ/കടലായി ഡിവിഷനിലെ കണ്ണമ്പേത്ത് സഫിയ ബട്ട്പാറ വാട്ടര്‍ ടാങ്ക് റോഡ് ടാര്‍ ചെയ്യുന്നതിനും 6,71,492 രൂപ വിനിയോഗിച്ച് എടച്ചൊവ്വ ഡിവിഷനിലെ എടച്ചൊവ്വ യു.പി സ്‌കൂള്‍ കനാല്‍ ലിങ്ക് റോഡ് ടാര്‍ ചെയ്യുന്നതിനും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് പള്ളിപ്രം ഡിവിഷന്‍ കടാങ്കോട് ക്രഷര്‍-മുനമ്പത്ത് റോഡ് ടാര്‍ ചെയ്യുന്നതിനുമാണ് ഭരണാനുമതി നല്‍കിയത്.
    എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ പ്രത്യേക വികസനനിധിയില്‍നിന്ന് ആറ് ലക്ഷം രൂപ വിനിയോഗിച്ച് പന്ന്യന്നൂര്‍ പി.ഡബ്ല്യു.ഡി റോഡ് ടാറിംഗ് നടത്തുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
    സണ്ണി ജോസഫ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് 6,50,00 രൂപ വിനിയോഗിച്ച് ഇരിട്ടി നഗരസഭയിലെ കൃഷിഭവന്‍-അക്കരയാല്‍ റോഡ് ടാറിംഗ് നടത്തുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

date