Skip to main content

നഴ്‌സുമാര്‍ രോഗികളുടെ മാനസികാവസ്ഥ മനസ്സിലാക്കി പ്രവര്‍ത്തിക്കണം: ജോയ്‌സ് ജോര്‍ജ്ജ് എം.പി

നഴ്‌സുമാര്‍ രോഗികളുടെ മാനസികാവസ്ഥ മനസ്സിലാക്കി പ്രവര്‍ത്തിക്കണമെ് ജോയ്‌സ് ജോര്‍ജ്ജ് എം.പി അഭിപ്രായപ്പെ'ു. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ നഴ്‌സുമാരും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടം തൊടുപുഴ ടൗഹാളില്‍ സംഘടിപ്പിച്ച ജില്ലാതല നഴ്‌സസ് ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുു അദ്ദേഹം. ഓരോ ദിവസവും പരിചരണ രംഗത്ത് വിവിധ മാനസികാവസ്ഥയിലുള്ളവരെയാണ് നഴ്‌സുമാര്‍ നേരിടുത്. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി രോഗമുക്തിക്കായി നഴ്‌സുമാര്‍ പ്രവര്‍ത്തിക്കുത് സാന്ത്വന പരിചരണ രംഗത്തെ മികച്ച പ്രവര്‍ത്തനമാണെ് എം.പി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ റിനി ജോഷി, സിനോജ് ജോസ് തുടങ്ങിയവരും സംസാരിച്ചു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ഫ്‌ളോറന്‍സ് നൈറ്റിംഗേള്‍ അവാര്‍ഡ് ജേതാക്കളായ ഓമന വി.ആര്‍, ലിസമ്മ ജോര്‍ജ്ജ് എിവരെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയില്‍ നെടുങ്കണ്ടം സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് ഓം സ്ഥാനവും മുതലക്കോടം ഹോളി ഫാമിലി സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് രണ്ടാം സ്ഥാനവും നേടി. തുടര്‍് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.

date