Skip to main content

മാനസികാരോഗ്യത്തിന്ആയുര്‍വേദം

 

തിരക്കു പിടിച്ച ജീവിതസാഹചര്യങ്ങള്‍ നാമറിയാതെ നമുക്ക് സമ്മാനിക്കുന്നത്‌വിഷാദരോഗവുംലഹരിയുടെഅടിമയാകലുമാണ്.വിഷാദരോഗത്തെയുംലഹരിയ്ക്ക്അടിമപ്പെടുന്ന അവസ്ഥയെയും പൂര്‍ണമായി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്ആയുര്‍വേദത്തിലൂടെഏഷ്യയിലെതന്നെ ഒരേയൊരുആയുര്‍വേദ മാനസികാരോഗ്യകേന്ദ്രമായഗവണ്‍മെന്റ്ആയുര്‍വേദറിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍മെന്റല്‍ഡിസീസ്, കോട്ടക്കല്‍.
വിഷാദരോഗത്തിന്  ഉപയോഗിക്കുന്ന സര്‍പ്പഗന്ധിയെയുംഅശ്വഗന്ധത്തെയും അപസ്മാരത്തിന് ഉപയോഗിക്കുന്ന വയമ്പ്, അമിതഉത്കണ്ഠയ്ക്ക്ജടാ മഞ്ചിതുടങ്ങിഅമിതവിഷമം ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന ശംഖുപുഷ്പം, കൊട്ടംഎന്നിഔഷധച്ചെടികളെയുംആളുകള്‍ക്ക് പരിചിതമാക്കുകയാണ്‌മേളയില്‍ആയുര്‍വേദ മാനസികാരോഗ്യകേന്ദ്രത്തിന്റെസ്റ്റാള്‍.  മേളയില്‍ മുഴുവന്‍ സമയവുംഒരുആയുര്‍വേദഡോക്ടറുടെസൗജന്യ സേവനവുംലഭ്യമാണ്.
ചെടികളുടെവേരുകളുംഇലകളുംആണ് പ്രധാനമായുംഔഷധമായി ഉപയോഗിക്കുന്നത്. കൂടാതെചിലഔഷധച്ചെടികള്‍മുഴുവനായുംമരുന്നുകള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. നെയ്യ് കൂടിയഅളവില്‍ സേവിക്കാന്‍ കൊടുക്കുന്ന സ്നേഹപാനം തുടങ്ങിശിരോധാര, തല പൊതിച്ചല്‍, നസ്യം ,ധൂമപാനം തുടങ്ങിയചികിത്സാരീതികളാണ് മാനസികാരോഗശമനത്തിനായി ഉപയോഗിക്കുന്നത്.

 

date