Skip to main content

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

    ഈ വര്‍ഷത്തെ ജില്ലയിലെ മികച്ച ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ക്കുള്ള  വനമിത്ര  അവാര്‍ഡിന് വനംവകുപ്പ് അപേക്ഷ ക്ഷണിച്ചു. കണ്ടല്‍കാട് സംരക്ഷണം, ഔഷധ തോട്ട സംരക്ഷണം, കാര്‍ഷിക ജൈവവൈവിധ്യം തുടങ്ങിയ മേഖലയിലുള്ള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ലഘു കുറിപ്പും ഫോട്ടോയും സഹിതം മെയ്30 ന്  വൈകുന്നേരം അഞ്ചിനകം മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുമ്പാകെ അപേക്ഷ നല്‍കേണ്ടതാണ്. ഫോണ്‍: 0483 2734803, 8547603864, 8547603857.

 

date