Skip to main content

വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നടത്തിപ്പിന് നല്‍കുന്നു

    ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ  അധീനതയിലുളള  സെന്ററുകളും അനുബന്ധ സൗകര്യങ്ങളും നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നടത്തിപ്പിന് നല്‍കുന്നു.     റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലെ കെട്ടിടങ്ങള്‍, വിദ്യാനഗര്‍ സ്റ്റേഡിയം സ്‌ക്വയര്‍,  കാസര്‍കോട് കസബ ബീച്ച് പാര്‍ക്ക്, നീലേശ്വരം കോട്ടപ്പുറം ഫ്‌ളോട്ടിംഗ് ബോട്ട് ജെട്ടി എന്നിവയാണ് നടത്തിപ്പിനായി നല്‍കും. അപേക്ഷകള്‍ ഈ മാസം  30 ന് മൂന്നു മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി.ടി.പി.സി. ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷാഫോറം ഇന്നു (19) മുതല്‍ 29 വരെ വിദ്യാനഗറിലുളള ഡി.ടി.പി.സി. ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ നമ്പര്‍  04994256450.
    

date