Skip to main content

സിവില്‍ സ്‌റ്റേഷന്‍ കാന്റീന്‍; ക്വട്ടേഷന്‍ ക്ഷണിച്ചു

 

    കാസര്‍കോട് സിവില്‍ സ്‌റ്റേഷനില്‍ കാന്റീന്‍ നടത്തുന്നതിന് സൊസൈറ്റികള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍, വ്യക്തികള്‍ മുതലായവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  ഈ മാസം 30-ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ക്വട്ടേഷനുകള്‍ ലഭിക്കണം. അന്നേദിവസം വൈകുന്നേരം നാലിന് ക്വട്ടേഷന്‍ തുറക്കും. കാന്റീന്‍ നടത്തുന്നതിനുള്ള കെട്ടിടം സൗജന്യമായി ലഭിക്കും. ഫര്‍ണിച്ചറും മറ്റ് അനുബന്ധ സാധനങ്ങളുള്‍പ്പെടെയുള്ളവ ക്വട്ടേഷന്‍ ലഭിക്കുന്ന വ്യക്തി സ്വയം ഏര്‍പ്പെടുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റുമായി ബന്ധപ്പെടുക. ഫോണ്‍ 04994 255010.

 

date