Skip to main content

കൃഷി വകുപ്പില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു

കൃഷി വകുപ്പിന് കീഴില്‍ നാഷണല്‍ ഇ- ഗവേണന്‍സ് പ്രോഗ്രാമില്‍ രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു.  കൃഷിവകുപ്പില്‍ പൊ•ുണ്ടം, കാളികാവ് ബ്ലോക്ക് തല ഓഫീസുകളിലെ ഓരോ തസ്തികയില്‍ ആണ് നിയമനം. 10 മാസക്കാലത്തേക്കാണ് നിയമനം.  ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി മെയ് 29-ന് രാവിലെ 10.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, കമ്പ്യൂട്ടര്‍ പി.ജി.ഡിപ്ലോമ/അല്ലെങ്കില്‍ ഏതെങ്കിലും കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്‌സ്, കമ്പ്യൂട്ടര്‍/ഐ.ടി ഉപയോഗത്തില്‍ നല്ല പരിജ്ഞാനം ഇംഗ്ലീഷിലും മലയാളത്തിലും അതിവേഗം ഡാറ്റാ എന്‍ട്രി നടത്താനുള്ള കഴിവ്, ഡാറ്റാ എന്‍ട്രി ജോലിയില്‍ ഒരു വര്‍ഷത്തെ പരിചയം എന്നിവയാണ് യോഗ്യതകള്‍. കൃഷി വകുപ്പിന്റെ വിവിധ പ്രൊജക്ടുകളില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവൃത്തി പരിചയം നാഷണല്‍ ഇ- ഗവേണന്‍സ് പ്രോഗ്രാമില്‍ (അഗ്രിക്കള്‍ച്ചര്‍) ലഭിച്ച പരിശീലനം, കൃഷി വകുപ്പ് നടത്തിയ ഡാറ്റാ എന്‍ട്രി പരിശീലനത്തില്‍ ലഭിച്ച പരിശീലനം എന്നിവ അഭികാമ്യമാണ്.  

 

date