Skip to main content

ഒളശ്ശ അന്ധവിദ്യാലയത്തില്‍ നിയമനം 

 

കാഴ്ച പരിമിതര്‍ക്കുളള ഒളശ്ശ സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ അദ്ധ്യാപക-                അനദ്ധ്യാപക തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം                    നടത്തുന്നു. മലയാളം, ഹിന്ദി, കണക്ക്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് അദ്ധ്യാപകര്‍ക്കുളള അഭിമുഖം മെയ് 28 ഉച്ചയ്ക്ക് രണ്ടിന് നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ്/തത്തുല്യ യോഗ്യതയും കാഴ്ച വൈകല്യമുളള കുട്ടികളെ പഠിപ്പിക്കുന്നതിനുളള പ്രത്യേക പരിശീലനം നേടിയവരാകണം അപേക്ഷകര്‍. ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ അധിക യോഗ്യതയായി കണക്കാക്കും. വനിതാ മേട്രണ്‍ (എസ്.എസ്.എല്‍.സി ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്/എഎന്‍എം), ആയ, കുക്ക് തസ്തികകളിലേയ്ക്കുളള ഇന്റര്‍വ്യൂ മെയ് 29 ഉച്ചയ്ക്ക് രണ്ടിന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 2517728

                                                 (കെ.ഐ.ഒ.പി.ആര്‍-987/18)   

date