Skip to main content

ലളിത ജീവിതം നയിക്കാം യോഗയിലൂടെ

 

 

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കലാ സാംസ്‌കാരിക പരിപാടിയില്‍  ഭാരതീയ ചികിത്സാ വകുപ്പ് കോട്ടയത്തിന്റെ നേതൃത്വത്തില്‍ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി യോഗ പരിശീലന പരിപാടി നടത്തി.  അമിത രക്തസമ്മര്‍ദ്ദം, അമിതവണ്ണം, പ്രമേഹം, മാനസിക പിരിമുറുക്കം  എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള യോഗാസനങ്ങളാണ് വേദിയില്‍ അവതരിപ്പിച്ചത്. വര്‍ദ്ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനും പ്രതിരോധിക്കുവാനും ശാരീരികമായും മാനസികമായും സുസ്ഥിതി കൈവരിക്കുവാനും ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനമാണ് സെന്ററിന്റെ ലക്ഷ്യം.

ഡോ. സുമി, ഡോ ചാന്ദ്‌നി, ഡോ രജ്ഞന എന്നിവര്‍ വേദിയില്‍  യോഗാ പരിശീലനത്തിനു നേതൃത്വം നല്കി. ജനങ്ങള്‍ക്ക് യോഗയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും പരിശീലനത്തിനും കോട്ടയം ജില്ലാ ആയുര്‍വേദ ആശുപത്രിയുമായി സമീപിച്ചാല്‍ വിശദമായ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

date