Skip to main content

 യോഗം ഇന്ന്

ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ടി ബി ഓഫീസര്‍ സ്വകാര്യ ഔഷധ വില്‍പ്പനശാലകള്‍ സന്ദര്‍ശിച്ച് രോഗികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച് സ്വകാര്യ ഔഷധ വ്യാപാരികളെ ബോധവല്‍കരിക്കുന്നതിനായി ജില്ലയിലെ ഔഷധ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളെയും  ഉള്‍പ്പെടുത്തി ഈ മാസം 21 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ കീഴിലുളള ടെലി മെഡിസിന്‍ ഹാളില്‍ നടത്താനിരുന്ന യോഗം ഇന്ന് (22) രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍  സംഘടിപ്പിക്കും.  യോഗത്തില്‍ ഔഷധ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്ന് ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 
                        

date