Skip to main content

ജില്ലാ അഭയ നികേതനില്‍ രാത്രികാല  അഭയസങ്കേതം ഉദ്ഘാടനം 17ന്     

തോട്ടടയിലെ ജില്ലാ അഭയ നികേതനില്‍ പുതുതായി നിര്‍മ്മിച്ച രാത്രികാല അഭയസങ്കേതത്തിന്റെ ഉദ്ഘാടനം നവംബര്‍ 17ന് രാവിലെ 10ന് തുറമുഖ, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. അടുക്കള ബ്ലോക്കിന്റെയും ഭക്ഷണശാലയുടെയും ശിലാസ്ഥാപനവും കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത നിര്‍വഹിക്കും. ഹഡ്‌കോയുടെ സാമ്പത്തിക സഹായത്തോടെയാണ് രാത്രികാല അഭയസങ്കേതം നിര്‍മാണം പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ കോര്‍പറേഷന്റെ ദേശീയ നഗര ഉപജീവനദൗത്യം പദ്ധതിയിലാണ് അടുക്കള ബ്ലോക്കും ഭക്ഷണശാലയും നിര്‍മിക്കുന്നത്. 
ചടങ്ങില്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി അധ്യക്ഷത വഹിക്കും.
പി എന്‍ സി/4303/2017
 

date