Skip to main content

മെയ് മാസത്തെ റേഷൻ ജൂൺ അഞ്ചുവരെ വാങ്ങാം

ആലപ്പുഴ:  2018 മെയ് മാസത്തെ റേഷൻ വിഹിതം ഉപഭോക്താക്കൾക്ക് ജൂൺ അഞ്ചു വരെ വാങ്ങാവുന്നതാണ്.  ഇ-പോസ് മെഷീൻ മുഖേന റേഷൻ വാങ്ങുമ്പോൾ കാർഡ് ഉടമകൾ ബിൽ വാങ്ങണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.  ബിൽ റേഷൻ കടയിൽ നിന്നും ലഭിച്ചില്ലെങ്കിൽ വിവരം താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ അറിയിക്കണം. ഇങ്ങനെ വിവരം ലഭിക്കുന്ന കടകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.താലൂക്ക് സപ്ലൈ ഓഫീസർ അമ്പലപ്പുഴ -0477-2252547താലൂക്ക് സപ്ലൈ ഓഫീസർ ചേർത്തല - 0478-2823058താലൂക്ക് സപ്ലൈ ഓഫീസർ കുട്ടനാട് - 0477-2702352താലൂക്ക് സപ്ലൈ ഓഫീസർ കാർത്തികപ്പളളി - 0479-2412751

താലൂക്ക് സപ്ലൈ ഓഫീസർ മാവേലിക്കര - 0479-2303231 താലൂക്ക് സപ്ലൈ ഓഫീസർ ചെങ്ങന്നൂർ - 0479-2452276.

(പി.എൻ.എ 1146/ 2018)

date