Skip to main content

റിപ്പബ്ലിക്ക് ദിനാഘോഷം: നെഹ്‌റു യുവ കേന്ദ്ര പ്രസംഗമത്സരം നടത്തും

അടുത്ത വര്‍ഷത്തെ (2018) റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര യുവതീ യുവാക്കള്‍ക്കായി പ്രസംഗമത്സരം നടത്തും. 'രാജ്യ സ്‌നേഹവും രാഷ്ട്ര നിര്‍മ്മാണവും'  എന്ന വിഷയത്തില്‍ ജില്ലാതലം മുതല്‍ ദേശിയതലം വരെ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് മത്സരം. 2017 നവംബര്‍ ഒന്നിന് 18-29 പ്രായ പരിധിയിലുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം.

താല്‍പര്യമുള്ളവര്‍ വയസ്സ്, താമസസ്ഥലം തെളിയിക്കുന്ന രേഖകളും പകര്‍പ്പുകളുമായി മാതൃകാ ഫോറത്തില്‍ നവംബര്‍ 25-നകം ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍, നെഹ്‌റു യുവ കേന്ദ്ര, ജില്ലാ പഞ്ചായത്ത് റോഡ്, പാലക്കാട് വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0491 2505024. dyc.palakkad@gmail.com.

date