Skip to main content

ലഹരി വിരുദ്ധ ബോധവത്ക്കരണം: അവാര്‍ഡിന് അപേക്ഷിക്കാം

 

കഴിഞ്ഞ വര്‍ഷം മികച്ച ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനം നടത്തിയ സ്‌കൂള്‍, കോളേജ്തലത്തിലുളള ലഹരി വിരുദ്ധ ക്ലബ്, ക്ലബ് അംഗം, സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്‍ത്തകന്‍ എന്നിവര്‍ക്ക് സംസ്ഥാനതല അവാര്‍ഡിന്  അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമുകള്‍ എക്‌സൈസിന്റെ റേഞ്ച്, സര്‍ക്കിള്‍ ഓഫീസുകളില്‍ ലഭിക്കും. പ്രവര്‍ത്തനമികവ് തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ ജൂണ്‍ 11 ഉച്ചയ്ക്ക് രണ്ടിനകം കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ നല്‍കണം.  

                                                      (കെ.ഐ.ഒ.പി.ആര്‍-1139/18)

date