Skip to main content

വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് 

ആലപ്പുഴ: എസ്.എസ്.എൽ.സി., പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾ (2018-19) വർഷം ഉയർന്ന മാർക്കോടെ ജയിച്ച പട്ടികവർഗ വിദ്യാർഥികൾക്ക് പട്ടികവർഗ വികസന വകുപ്പ് മെറിറ്റ് അവാർഡ് നൽകുന്നു. കോഴ്‌സുകൾക്ക് ആദ്യതവണ തന്നെ ഉന്നതവിജയം കരസ്ഥമാക്കിയവർക്കാണ് അവാർഡ്. എസ്.എസ്.എൽ.സി., ജാതി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ് എന്നിവയുടെ പകർപ്പ്, ബാങ്ക് അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ സഹിതം ജൂലൈ 20നകം  അപേക്ഷ നൽകണം. വിദ്യാർഥിയുടെ പേര്, മേൽവിലാസം, ജാതി, കോഴ്‌സ്, രജിസ്റ്റർ നമ്പർ, ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡ്, പഠിച്ചിരുന്ന സ്ഥാപനത്തിന്റെ മേൽവിലാസം, എന്നിവ രേഖപ്പെടുത്തി അപേക്ഷയ്‌ക്കൊപ്പം നൽകണം. വിലാസം: പട്ടികവർഗ വികസന വകുപ്പ് ഓഫീസർ, പട്ടികവർഗ വികസന വകുപ്പ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, രണ്ടാംനില, പുനലൂർ(പി.ഒ) പിൻ: 691 305. വിശദവിവരത്തിന് ഫോൺ: 0475-2222353, 9496070335.

(പി.എൻ.എ 1189/ 2018)

 

സാഫ്:സൂക്ഷ്മ തൊഴിൽ സംരംഭങ്ങളുടെ യൂണിറ്റ് 

അപേക്ഷ ക്ഷണിച്ചു

 ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സാഫ് നടപ്പാക്കുന്ന തീരമൈത്രി പദ്ധതി പ്രകാരം സൂക്ഷ്മസംരംഭങ്ങൾ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിത ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏതെങ്കിലും മത്സ്യഗ്രാമത്തിൽ സ്ഥിരം താമസിക്കുന്നവരും യഥാർത്ഥ മത്സ്യത്തൊഴിലാളികളുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം അനുവർത്തിച്ച് വരുന്നവരോ ആയിരിക്കണം. 20നും 55നും ഇടയ്ക്ക് പ്രായമുള്ള രണ്ടു മുതൽ നാലു പേരിൽ ക്കൂടാത്ത വനിതകളുടെ ഗ്രൂപ്പായിരിക്കണം അപേക്ഷകർ. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരായിരിക്കണം. അപേക്ഷകൾ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫീസ്, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂൺ 16ന് വൈകിട്ട് അഞ്ചിനകം നൽകണം. ഫോൺ:0477 2251103. 

 

(പി.എൻ.എ 1190/ 2018)

 

date