Post Category
ആരോഗ്യ വകുപ്പില്‍ ഒഴിവ്
മഴക്കാല രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി 59 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്കും ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിലേക്കും കണ്ടിജന്‍സി ജീവനക്കാരെ നിയമിക്കുന്നു. എട്ടാം ക്ലാസ്സ് പാസ്സായിട്ടുള്ള സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ ഏഴിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) കൂടിക്കാഴ്ചക്കായി എത്തണം. ഫോണ്‍: 0483 2730313.
date
- Log in to post comments