Skip to main content

അവാര്‍ഡിന് അപേക്ഷിക്കാം.

2017-18 സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണപ്രവര്‍ത്തനം നടത്തിയ സ്‌കൂള്‍/ലഹരിവിരുദ്ധ ക്ലബ്ബ്/ ക്ലബ്ബ് അംഗം/ കോളേജ് ലഹരിവിരുദ്ധ ക്ലബ്ബ്/ ക്ലബ്ബ് അംഗം/ ലഹരിവിരുദ്ധ സന്നദ്ധസംഘടന/ലഹരിവിരുദ്ധസന്നദ്ധ പ്രവര്‍ത്തകന്‍ എന്നിവര്‍ക്ക് സംസ്ഥാന അവാര്‍ഡുകള്‍ നല്‍കുന്നതിന് എക്‌സൈസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ കോപ്പി എല്ലാ എക്‌സൈസ് റെയിഞ്ച് ഓഫീസുകളിലും ലഭിക്കും.  പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ അവരുടെ പരിധികളിലുളള എക്‌സൈസ് റെയിഞ്ച് ഓഫീസുകളില്‍ ജൂണ്‍ ഒമ്പതിനകം നല്‍കണം.

date