Skip to main content

മത്സ്യകൃഷി: അപേക്ഷാ ഫോം വിതരണം

 

കോട്ടയ്ക്കല്‍ നഗരസഭക്കു കീഴില്‍ രണ്ടാം ഘട്ട ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി വിവിധയിനം മത്സ്യ കൃഷി നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ സമഗ്ര കാര്‍പ്പ് മത്സ്യകൃഷി (10 സെന്റിന് മുകളില്‍ ഭുമി), ഗിഫ്റ്റ് തിലോപ്പിയ (50 സെന്റ് ഭൂമി), ആസാം വാള കൃഷി (25 സെന്റ് ഭൂമി), കരിമീന്‍ കൃഷി (അഞ്ച് സെന്റ് ഭൂമി) തുടങ്ങിയ മത്സ്യ കൃഷികളാണ് പദ്ധതിയുടെ ഭാഗമായി നടത്തുക. അപേക്ഷാ ഫോം നഗരസഭാ കാര്യാലയത്തില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കൈവശ സര്‍ട്ടിഫിക്കറ്റ്, നികുതി രശീതി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം നഗരസഭാ കാര്യാലയത്തിലോ അക്വാ പ്രമോട്ടറുടെ കൈയ്യിലോ ഏല്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995415666, 9947871794 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

 

date