Skip to main content

ശബരി ചപ്പാത്തി യൂണിറ്റിന്‍റെ ഉദ്ഘാടനം ഇന്ന് (16ന്)

ശബരിമല തീര്‍ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ പത്തനംതിട്ട ജില്ലാ ജയിലില്‍ ആരംഭിച്ച ശ്രീശബരി ചപ്പാത്തി നിര്‍മാണ വിപണന യൂണിറ്റിന്‍റെ ഉദ്ഘാടനവും ആദ്യ വില്‍പ്പനയും ഇന്ന് (16ന്) രാവിലെ 11.30ന് വീണാജോര്‍ജ് എംഎല്‍എ ജില്ലാ ജയിലില്‍ നിര്‍വഹിക്കും.

സംസ്ഥാന ജയില്‍വകുപ്പ് കുറഞ്ഞ വിലയില്‍ കലര്‍പ്പില്ലാത്ത വൃത്തിയുള്ള ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാ ഗമായാണ് ചപ്പാത്തി നിര്‍മാണ യൂണിറ്റ് ആരംഭിച്ചിട്ടുള്ളത്.                                           

(പിഎന്‍പി 3066/17)

date