Skip to main content

മിഷന്‍ ഗ്രീന്‍ ശബരിമല : ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ  ബോധവത്ക്കരണ പരിപാടി ഇന്ന് (1) മുതല്‍

ശബരിമല തീര്‍ഥാടനകാലത്ത് പമ്പയും അനുബന്ധ സ്ഥലങ്ങളും മാലിന്യമുക്തമായി സൂക്ഷിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തിലു ള്ള ബോധവത്ക്ക ര ണ പരിപാടികള്‍ ഇന്ന് (16) തുടങ്ങും.  ജില്ലയിലെ സൗഹൃദ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലുള്ള 50 കുട്ടികള്‍ വീതം തീര്‍ഥാടന കാലത്ത് എല്ലാദിവസവും പമ്പയിലും അനുബന്ധ സ്ഥലങ്ങളിലും എത്തി ശബരിമലയില്‍ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗത്തിനെതിരെയും പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിനെതിരെയും തീര്‍ഥാടകരെ ബോധവത്ക്കരിക്കും. 

കുട്ടികളുടെ യാത്രയുടെ ഫ്ളാഗ് ഓഫ് ഇന്ന് (16ന്) രാവിലെ എട്ടിന് പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപം ആറډുള എംഎല്‍എ വീണാജോര്‍ജ് നിര്‍വഹിക്കും. കുട്ടികളിലൂടെയുള്ള ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം  ഇന്ന് രാവിലെ 11ന് പമ്പയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.                  (പിഎന്‍പി 3069/17)

date