Skip to main content

വടകര റവന്യൂ ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം ഇന്ന്

പുതുതായി അനുവദിച്ച വടകര റവന്യൂ ഡിവിഷന്‍ ഇന്ന് (ജൂണ്‍ 14) രാവിലെ 10.30 ന് വടകര പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് പരിസരത്ത് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെട്ടിട കൈമാറ്റം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും. താലൂക്ക് ഓഫീസ് മന്ദിരം തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സി.കെ നാണു എം.എല്‍.എ അധ്യക്ഷത  വഹിക്കും. എം.പി മാര്‍, എം.എല്‍.എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊയിലാണ്ടി, വടകര താലൂക്കുകളിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ അധ്യക്ഷര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍, ജില്ലാ കലക്ടര്‍ യു.വി ജോസ് വടകര ആര്‍.ഡി.ഒ വി.പി അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിക്കും. ജനസൗഹൃദ വില്ലേജ് ഓഫീസ് പദ്ധതിയും ചടങ്ങില്‍ റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്യും.

date