Skip to main content

മണ്ണാറക്കുളഞ്ഞി-കോഴഞ്ചേരി റോഡിന്‍റെ നിര്‍മാണോദ്ഘാടനം ഇന്ന് (14)

    മലയോര മേഖലയുടെ വികസനത്തിനും ശബരിമല തീര്‍ഥാടകര്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നതിനും ഉതകുന്ന മണ്ണാറക്കുളഞ്ഞി-കോഴഞ്ചേരി റോഡിന്‍റെ നിര്‍മാണോദ്ഘാടനം ഇന്ന് നടക്കും. നാരങ്ങാനം ആലുങ്കല്‍ ജംഗ്ഷനില്‍ വൈകിട്ട് 5.30ന് വീണാജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ആന്‍റോ ആന്‍റണി എംപി മുഖ്യപ്രഭാഷണം നടത്തും. അടൂര്‍ പ്രകാശ് എംഎല്‍എ വിശിഷ്ടാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി.സത്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കടമ്മനിട്ട കരുണാകരന്‍, മിനി ശ്യാം മോഹന്‍, പി.കെ.ഗോപി, ജില്ലാ പഞ്ചായത്തംഗം സൂസന്‍ അലക്സ്, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.വി.ബിനു, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ വിശ്വപ്രകാശ്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍.അനില്‍കുമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.                                                          (പിഎന്‍പി 1525/18)

date