Skip to main content

പത്തനംതിട്ട-താഴൂര്‍കടവ് റോഡിന്‍റെ ഉദ്ഘാടനം ഇന്ന് (14)

    ആറډുള മണ്ഡലത്തില്‍ പുതിയ കാലം പുതിയ നിര്‍മാണം എന്ന വികസന മുദ്രാവാക്യം ഏറ്റെടുത്ത് നവീകരിച്ച പത്തനംതിട്ട മുതല്‍ താഴൂര്‍കടവ് വരെയുള്ള റോഡിന്‍റെ ഉദ്ഘാടനം ഇന്ന് നടക്കും. വാഴമുട്ടം ഗവണ്‍മെന്‍റ് യു.പി സ്കൂളില്‍  വൈകിട്ട് 4.30ന് വീണാജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ആന്‍റോ ആന്‍റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, നഗരസഭാധ്യക്ഷ രജനി പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി.സത്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഗീതാ വിജയന്‍, ലിസിമോള്‍ ജോസഫ്,  ജില്ലാ പഞ്ചായത്തംഗം ജെ.ഇന്ദിരാദേവി, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ എം.എന്‍.ജീവരാജ്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍.അനില്‍കുമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.                                                          (പിഎന്‍പി 1525/18)

date