Skip to main content

ഹജജ് അപേക്ഷ: സംരംഭകര്‍ക്ക് ട്രൈനിങ് നല്‍കി

 

ഹജ്ജിന് ഈ വര്‍ഷം ഓണ്‍ലൈന്‍ വഴി മാത്രമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് ആയതിന്റെ കോപ്പിയും അപേക്ഷ ഫീസും അടച്ച ചെലാന്‍, ഡിക്ലറേഷന്‍, ബേങ്ക് ചെക്കിന്റെ കാന്‍സല്‍ ചെയ്തതിന്റെ ഫോട്ടോകോപ്പി, പാസ്പോര്‍ട്ടിന്റ കോപ്പി ( സ്വന്തം ഒപ്പ് വെച്ചത്) കളര്‍ഫോട്ടോ, കവര്‍ ലീഡറുടെ അഡ്രസ്സ് എഴുതി 40/ രൂപ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ അടക്കം ഹജ്ജ് ഹൗസിലേക്ക് സമര്‍പ്പിക്കണം. അക്ഷയ സംരംഭകര്‍ക്കും ട്രൈനര്‍മാര്‍ക്കുള്ള സംസ്ഥാന തല ട്രൈനിംഗ് ക്യാമ്പ് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ കളക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു.  ഹജ്ജ് സ്റ്റേറ്റ് കോഡിനേറ്റര്‍ ഷാജഹാന്‍, അക്ഷയ കോഡിനേറ്റര്‍  നിയാസ് പുല്‍പാടാന്‍, അസയിന്‍ പന്തീര്‍ പാടം, കണ്ണിയന്‍ മുഹമ്മദ് അലി , അഹമദ് സലീം എന്നിവര്‍ സംസാരിച്ചു.

 

date