Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ജില്ലയിലെ ഗവണ്‍മെന്റ് കോളേജുകളിലേക്കുള്ള 2018-19 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിഗ്രി സ്‌പോര്‍ട്‌സ് ക്വാട്ടയുടെ കരട് റാങ്ക് ലിസ്റ്റ്  മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ വന്ന് റാങ്ക് ലിസ്റ്റ് പരിശോധിക്കാം. ജൂണ്‍ 20ന് അന്തിമ ലിസ്റ്റ് ബന്ധപ്പെട്ട ഗവണ്‍മെന്റ് കോളേജിലേക്ക് അയച്ചു കൊടുക്കും. 

date