Skip to main content

ഓറിയന്റേഷന്‍ ക്ലാസ്

ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ളാസ് നവംബര്‍ 18ന് കുഴിമണ്ണ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്നു. സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രാവിലെ ഒമ്പതിന് സ്‌കൂളില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
കാവനൂര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരീക്ഷ കേന്ദ്രമായി റജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്ലസ് വണ്‍ ഓപ്പണ്‍ സ്‌കൂള്‍   വിദ്യാര്‍ത്ഥികള്‍ക്കുള്ള   ഓറിയന്റേഷന്‍ ക്ലാസ്   നവംബര്‍ 18നു രാവിലെ  9.30  മുതല്‍  സ്‌കൂളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ മെമ്മൊ കാര്‍ഡുകളുമായി കൃത്യ സമയത്തു എത്തണം

date