Skip to main content

മാലിന്യസംസ്‌ക്കരണം; കിളിമാനൂര്‍ ബ്ലോക്കിന് പദ്ധതിയായി

 

പ്ലാസ്റ്റിക്/ഇ വേസ്റ്റ് പദ്ധതിയിലൂടെ മാലന്യസംസ്‌ക്കരണത്തിന് പുതിയ വഴി തുറക്കുകയാണ് കിളിമാനൂര്‍ ബ്ലേക്ക് പഞ്ചായത്ത്.  ബ്ലോക്കിലെ എട്ടു ഗ്രാമപ ഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും.  

വീടുകളില്‍ നിന്നും ഗ്രാമപഞ്ചായത്തുകള്‍ നേരിട്ട് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും. അവ ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനം ശേഖരിച്ച് പ്ലാസ്റ്റിക് ഷ്രഡ്ഡിങ് യൂണിറ്റില്‍ എത്തിക്കും . പിന്നീട്  തരം തിരിച്ചു സംസ്‌കരിക്കും. എല്ലാ ദിവസവും  മാലിന്യ ശേഖരണം നടത്തി ഉച്ചയ്ക്ക് ശേഷം നിശ്ചയിക്കപ്പെട്ട കേന്ദ്രത്തില്‍ എത്തിച്ചു നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം ആരംഭിക്കും. ഷ്രഡഡ് ചെയ്ത മാലിന്യങ്ങള്‍ ഗ്രീന്‍ കേരളയ്ക്ക് കൈമാറും.  ഉടന്‍ തന്നെ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത് അധികൃതര്‍ അറിയിച്ചു. 
(പി.ആര്‍.പി 1708/2018)

date