Skip to main content

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം

 

അ്ന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കുറ്റിപ്പാല ഗാര്‍ഡന്‍ വാലി സ്‌കൂളില്‍ പികെ അബ്ദുറബ്ബ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിക്കും. ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന വിളംബര ജാഥ ജില്ലാ കലക്ടര്‍ അമിത് മീണ ഫ്ളാഗ് ഓഫ് ചെയ്യും.  എക്സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്, ഗാന്ധി ദര്‍ശന്‍ സമിതി, നെഹ്റു യുവകേന്ദ്ര, ഇന്‍ഫര്‍മേഷന്‍ വകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും ഇതോടൊപ്പം നടത്തും.
മലപ്പുറം നഗരസഭയുടെ ലഹരി വിരുദ്ധദിനാചരണത്തിന്റെ ഉദ്ഘാടനം മലപ്പുറം നഗരസഭാ ടൗണ്‍ഹാളില്‍ രാവിലെ 10 ന് പി ഉബൈദുള്ള എംഎല്‍എ നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്സന്‍ സിഎച്ച് ജമീല അധ്യക്ഷത വഹിക്കും. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പഠനക്ലാസുകളും ശില്‍പശാലയും നടത്തും. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജ് ആര്‍ മിനി എന്നിവര്‍ പങ്കെടുക്കും. നാല് സെഷനുകളിലായി നടക്കുന്ന പഠന ക്ലാസുകളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ലഹരി വിരുദ്ധ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

 

date