Skip to main content

കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ നിയമനം

 

കേരളത്തിലെ ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതി നടപ്പിലാക്കുന്ന നഗരസഭകളിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിന് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ (കോട്ടയം നഗരസഭ -1 ഒഴിവ്, ഈരാറ്റുപേട്ട നഗരസഭ-1 ഒഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളും അതത് നഗരസഭാ പരിധിക്കുള്ളില്‍ താമസിക്കുന്നവരും ആയിരിക്കണം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് ടൂ  പ്രായപരിധി 48 വയസ്, സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമോ കുടുംബശ്രീ സി.ഡി.എസ് സംവിധാനത്തില്‍ പ്രവര്‍ത്തിച്ചുള്ള ദീര്‍ഘകാല പരിചയമോ ആണ് യോഗ്യതകള്‍. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കുടുംബശ്രീ പ്രവൃത്തിപരിചയം എന്നിവ അധികയോഗ്യത കളായിരിക്കും. എസ്.ജെ.എസ്.ആര്‍.വൈ പദ്ധതിയില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ ആയി പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.  പ്രതിമാസ ശമ്പളം 10,000 രൂപ. നിശ്ചിത അപേക്ഷാഫാറം പൂരിപ്പിച്ച് വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, ജില്ലാപഞ്ചായത്ത് ഭവന്‍, സിവില്‍സ്റ്റേഷന്‍ പി.ഒ. -686002 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷാഫാറം ബന്ധപ്പെട്ട നഗരസഭാ കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ നിന്ന് ലഭ്യമാകും. അപേക്ഷ ജൂലൈ 12 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട നഗരസഭാ കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസുകളില്‍ നിന്ന് ലഭിക്കും. 

(കെ.ഐ.ഒ.പി.ആര്‍-1287/18)

date