Skip to main content

എല്‍.പി.സ്കൂള്‍ അസിസ്റ്റന്‍റ് : സര്‍ട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും 

 

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്കൂള്‍ അസിസ്റ്റന്‍റ് (മലയാളം മീഡിയം) (കാറ്റഗറി നം.387/14) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരായ അര്‍ഹരായ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ പട്ടം, തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ ജൂണ്‍ 27 മുതല്‍ 29 വരെ നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.  ഇത് സംബന്ധിച്ച് എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍ / എസ്.എം.എസ് വഴി  അറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഇന്‍റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ പ്രിന്‍റൗട്ട്, ഇന്‍റര്‍വ്യൂ മെമ്മോ തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്തെടുത്ത് അസ്സല്‍ പ്രമാണങ്ങള്‍ സഹിതം നിശ്ചിത സമയത്ത് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, ആസ്ഥാന ഓഫീസ്, പട്ടം, തിരുവനന്തപുരം ഓഫീസില്‍ നേരിട്ട് എത്തണം.

date