Skip to main content

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം:  ബോധവത്കരണ സൈക്കിള്‍ റാലിയും മത്സരങ്ങളും ഇന്ന്

 

    അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി ഇന്ന്( ജൂണ്‍ 26 ) എക്സൈസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ രാവിലെ ഒന്‍പതിന് വിക്ടോറിയ കോളേജില്‍ നിന്ന് ആരംഭിക്കുന്ന 150 പേരങ്ങുന്ന സൈക്കിള്‍ റാലി നടക്കും.  റാലി ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റ ഫ്ലാഗ് ഓഫ് ചെയ്യും. ചുണ്ണാമ്പു തറ-ഒലവക്കോട്-പുതിയപാലം-സ്റ്റേഡിയം ബസ് സ്റ്റാന്‍റ് വഴി  കോട്ടമൈതാനത്ത് അവസാനിക്കുന്ന   സൈക്കിള്‍ റാലിക്ക് ജില്ലാ പോലീസ് മേധാവിയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജേക്കബ് ജോണും നേതൃത്വം നല്‍കും.  10 മണിക്ക്  നടക്കുന്ന  ലഹരി വര്‍ജ്ജന ബോധവത്കരണ സമ്മേളനം പി.ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.   ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റ മുഖ്യ പ്രഭാഷണം നടത്തും.   ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജേക്കബ് ജോണ്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി.അനിത ലഹരി വിരുദ്ധ സന്ദേശം നല്‍കും. 10.30-ന് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മയക്കു മരുന്ന് വിരുദ്ധ ദിന സന്ദേശം ആധാരമാക്കിയുള്ള മൂകാഭിനയ മത്സരം ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടക്കും. പത്ത് സ്ക്കൂള്‍ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. വിജയികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും.     സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സജ്ജമാക്കിയ വിമുക്തി സ്റ്റാളില്‍ നടത്തിയ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും ഇതോടൊപ്പം നടക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

date