Skip to main content

വളാഞ്ചേരിയില്‍ സായംപ്രഭ ഭവനം ഉദ്ഘാടനം ഇന്ന്

 

വയോജനപരിപാലനത്തിനായി സാമൂഹിക നീതി വകുപ്പ് ആരംഭിക്കുന്ന സായംപ്രഭ ഭവനത്തിന്റെ ഉദ്ഘാടനം വളാഞ്ചേരി കാവുംപുറത്ത് ഇന്ന് (ജൂണ്‍ 30) തദ്ദേശ സ്വയം ഭരണവകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിക്കും. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് കാവുംപുറത്ത് സായംപ്രഭാ ഭവനം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ചടങ്ങില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിക്കും. സായംപ്രഭ ഭവനം ചെയര്‍മാന്‍ സി.എച്ച് അബൂയുസഫ് ഗുരുക്കള്‍, വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. ഷാഹിന, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുക്കും.

 

date