Skip to main content

കംപ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം.

കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രകാരം പത്താംതരം  വിജയിച്ച 40 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ പരിശീലനം നല്‍കും. സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് നടത്തുന്ന പി.എസ്.സി. അംഗീകൃതമായ ആറ് മാസത്തെ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സിലാണ് പരിശീലനം നല്‍കുന്നത്. വിവരങ്ങള്‍ക്ക്, മാനേജിംഗ് ഡയറക്റ്റര്‍, കോഡൂര്‍ ഗ്രാമപഞ്ചായത്ത് കംപ്യൂട്ടര്‍ ട്രൈനിംഗ് സെന്റര്‍, താണിക്കല്‍, കോഡൂര്‍ പി.ഒ. വിലാസത്തില്‍ ബന്ധപ്പെടാം.  ഫോണ്‍ 0483 2868518.

 

date