Post Category
ബഷീര്‍ അനുസ്മരണം നടത്തി
തിരുനെല്ലി ഗവ.ആശ്രമം സ്കൂള്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തി. അനുസ്മരണത്തോടനുബന്ധിച്ച് 'ബഷീര്‍ ദി മാന്‍' ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചു. ബഷീറിന്റെ പുസ്തകങ്ങളും ചിത്രങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. 'ഭൂമിയുടെ അവകാശികള്‍ വായനക്കുറിപ്പ് എം.ബേബി അവതരിപ്പിച്ചു. കെ. കുഞ്ഞിക്കണ്ണന്, മജീദ് തലപ്പുഴ, നജ്മുദ്ദീന് പാലമുക്ക്, ജമാല്‍ മണ്ടകത്തിങ്കല്‍, കെ.സൗമ്യ, കെ. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments