Skip to main content

മാലിന്യ നിർമ്മാർജ്ജനത്തിനും ആരോഗ്യ സംരക്ഷണത്തിനും മുൻതൂക്കം നൽകും

ആലപ്പുഴ: : ഹരിപ്പാട് നഗരത്തെ മാലിന്യ മുക്തമാക്കി ആരോഗ്യ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീക്കുമെന്ന് നഗരസഭാധ്യക്ഷയായി സ്ഥാനമേറ്റ വിജയമ്മ പുന്നൂർമഠം പറഞ്ഞു. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം. മാലിന്യം അതിന്റെ ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കണം. അതിനായി പൊതുജനങ്ങളെ ബോധവത്കരിക്കുമെന്നും അവർ പറഞ്ഞു.  ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കൂടുതൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് ശുദ്ധജലക്ഷാമത്തിനുള്ള പരിഹാരം കാണുമെന്നും അവർ കൂട്ടിച്ചേർത്തു. 

 

                                               (പി.എൻ.എ. 1568/2018)

 

date