Skip to main content

പള്ളിയറ സ്‌കൂളിലെ സ്മാർട്ട് ക്ലാസ് റൂം   ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: പള്ളിയറ സ്‌കൂളിൽ പുതുതായി ആരംഭിച്ച് സ്മാർട്ട് ക്ലാസ് റൂം, നവീകരിച്ച ക്ലാസ് റൂമുകൾ എന്നിവയുടെ ഉദ്ഘാടനം അഡ്വ. യു. പ്രതിഭ എംഎൽഎ നിർവ്വഹിച്ചു. സ്‌കൂളിൽ പുതുതായി ആരംഭിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും എംഎൽഎ നിർവ്വഹിച്ചു. സ്‌കൂളിലേക്കാവശ്യമുള്ള ആധുനിക സൗകര്യങ്ങളുള്ള പാചകപുരയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രഭാകരൻ പറഞ്ഞു. ഇതിനായുള്ള ഫണ്ട് പഞ്ചായത്തിൽ നിന്നും നൽകും. സ്‌കൂൾ മാനേജർ മജ്ഞു പുളിയറ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല ഗോകുൽ, ആർ. അനന്ദൻ, പ്രകാശ്, ജയകുമാരി, സുനിൽ, കെ. മോഹൻകുമാർ, കല, ബൈജു, ജി. ഹരികുമാർ, സുധാമണി എന്നിവർ പ്രസംഗിച്ചു.

 

                                               (പി.എൻ.എ. 1569/2018)

date