Skip to main content

ആവാസ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി

സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്ത്വവും ഉറപ്പ് വരുത്തുന്ന നൂതന പദ്ധതിയായ 'ആവാസ്'-ല്‍ തൊഴിലാളികളെ ചേര്‍ക്കുന്ന നടപടി ത്വരിത ഗതിയില്‍ തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
ഇന്ത്യയില്‍ ആദ്യമായി  കുടിയേറ്റതൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തുന്ന സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ആനുകൂല്യം കേരളത്തില്‍ ജോലി ചെയ്യുന്ന എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും ലഭ്യമാകും.  പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സ, അപകടമരണത്തിന് 2,00,000 രൂപയുടെ പരിരക്ഷ, ബയോമെട്രിക് കാര്‍ഡ് മുഖേന പണരഹിതമായി ആശുപത്രിസേവനങ്ങള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ സവിശേഷതകള്‍.  18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും പദ്ധതിയില്‍ അംഗമാകാവുന്നതാണ്. ചികിത്സാ സഹായം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ആവാസ് പദ്ധതിയില്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കും. ആവാസ് പദ്ധതി പ്രകാരമുള്ള ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങള്‍ 2018 ജനുവരി ഒന്നു മുതല്‍ ലഭിക്കും.

 

date