Skip to main content

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്

മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2017-18 അധ്യായന വര്‍ഷത്തില്‍ എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ്, കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  50 ശതമാനം മാര്‍ക്കോടെയുള്ള ഡിഗ്രി, സി.ബി.എസ്.സി നടത്തുന്ന സി.ടി.ഇ.ടി പരീക്ഷ രണ്ടാം പേപ്പര്‍ ജയം, 50 ശതമാനം മാര്‍ക്കോടെ ബി.എഡ്, ഹിന്ദിയിലും ഇംഗ്ലീഷിലും പഠിപ്പിക്കാനുള്ള കഴിവ് എന്നിവയാണ് സോഷ്യല്‍ സയന്‍സ് അധ്യാപനത്തിനുള്ള യോഗ്യതകള്‍.  
കംപ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി / പി.ജിക്ക് 50 ശതമാനം മാര്‍ക്ക്, പ്രവര്‍ത്തി പരിചയം അഭികാമ്യം എന്നിവയാണ് കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ക്കുള്ള യോഗ്യതകള്‍.  താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചയ്ക്കായി നവംബര്‍ 22ന് രാവിലെ 10ന് അസ്സല്‍ രേഖകള്‍ സഹിതം കേന്ദ്രീയ വിദ്യാലയത്തില്‍ എത്തണം.

 

date