Skip to main content

കല്ലറ സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന്

 

കല്ലറ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 33 കെ. വി സബ് സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് (ജൂലൈ 12) രാവിലെ 10ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സി. കെ. ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം. പി മുഖ്യ അതിഥിയായിരിക്കും.  പ്രസരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ സിജി ജോസ് റിപ്പോര്‍ട്ടവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല പ്രദീപ്, ജില്ലാ പഞ്ചായത്തംഗങ്ങളായ മേരി സെബാസ്റ്റ്യന്‍, കെ. കെ. രഞ്ജിത്  തുടങ്ങിയവര്‍ സംസാരിക്കും. ട്രാന്‍സ്മിഷന്‍ ആന്റ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ പി.വിജയകുമാരി സ്വാഗതവും പൂവന്‍തുരുത്ത് ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജോണ്‍ തോമസ് നന്ദിയും പറയും.

date