Skip to main content

അക്വാകള്‍ച്ചര്‍ പരിശീലനത്തിന് അപേക്ഷിക്കാം

 

    ഫിഷറീസ് വകുപ്പ്  നടത്തുന്ന അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് ഡിഗ്രി അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ തലത്തില്‍ അക്വാകള്‍ച്ചര്‍ വിഷയമായി പഠിക്കുകയും കോഴ്സ് പൂര്‍ത്തിയാക്കുകയും ചെയ്ത 20 നും 30 നും മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.  മത്സ്യത്തൊഴിലാളി വിഭാഗത്തിന് മുന്‍ഗണന.  ഫിഷറീസ് വകുപ്പിന് കീഴിലുളള തിരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും ട്രെയിനിങ് സെന്‍ററുകളിലുമായിരിക്കും എട്ടുമാസത്തെ  പരിശീലനം.  തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ട്രെയിനിങ് കാലയളവില്‍ 7500 രൂപ സ്റ്റൈപ്പന്‍ഡും നല്‍കും. താത്പ്പര്യമുളളവര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ജൂലൈ 25 നകം പൂരിപ്പിച്ച് നല്‍കണം. അപേക്ഷ മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി  ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും.  മുന്‍ വര്‍ഷങ്ങളില്‍ പങ്കെടുത്തവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

date