Skip to main content

കോഴിക്കോട്-ബാലുശ്ശേരി റോഡ് പുനരുദ്ധാരണം: അവലോകനയോഗം ചേര്‍ന്നു

 

കോഴിക്കോട് - ബാലുശ്ശേരി റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ സംബന്ധിച്ച്  ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍  അവലോകന യോഗം ചേര്‍ന്നു. എ പ്രദീപ് കുമാര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ യു.വി ജോസ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. 
വിജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷം അലൈന്‍മെന്റ് കല്ലുകള്‍ സ്ഥാപിച്ച് റിക്യൂസിഷന്‍ അതോറിറ്റിയും ലാന്റ് അക്വിസിഷന്‍ ഓഫീസറും തമ്മില്‍ സംയുക്ത സ്ഥല പരിശോധന നടത്തും. ഇതിനു ശേഷം സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിന് ഏജന്‍സിയെ നിയോഗിക്കാനും തീരുമാനമായി. ഈ നടപടികള്‍ ഓഗസ്ത് 15നകം പൂര്‍ത്തീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 
ബാലുശ്ശേരി, നരിക്കുനി, പയിമ്പ്ര, ചെലപ്രം ഭാഗങ്ങളിലേക്ക് നൂറിലധികം ബസ്സുകളാണ് ഇതുവഴി കടന്നുപോവുന്നത്.പ്രവര്‍ത്തി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഗതാഗത തടസ്സമടക്കമുള്ള യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും. 
ലാന്റ് അക്വിസിഷന്‍ ഡെ.കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, റോഡ് ഇന്ഫ്രാ സ്‌ട്രെക്ച്ചര് കമ്പനി കേരള ലിമിറ്റഡ് എം.ഡി എന്‍.ബിന്ദു, പൊതുമരാമത്ത്, നാഷണല്‍ ഹൈവേ, റവന്യൂ, ഇറിഗേഷന്‍ വകുപ്പുകളിലെ ഉദ്യോഗസഥര്‍, യു.എല്‍.സി.സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date