Skip to main content

നിരാമയ പദ്ധതി അപേക്ഷ ക്ഷണിച്ചു

മാനസികവെല്ലുവിളി, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം എന്നീ ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കുളള നിരാമയ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കുളള അപേക്ഷ ഇനിയും സമര്‍പ്പിക്കാത്തവര്‍ മെഡിക്കല്‍ ബോര്‍ഡ്  സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ജനനതീയതി തെളിയിക്കുന്ന രേഖ, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസില്‍ 18 നകം നല്‍കണം. അപേക്ഷാ ഫോം ശിശുവികസന പദ്ധതി ഓഫീസ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍ : 0495-2371911.
 

date