Skip to main content

സ്‌കൂള്‍ കുട്ടികള്‍ക്ക് മത്സരം

    എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് മത്സരങ്ങള്‍ നടത്തുന്നു.  യു.പി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ക്വിസ്, ജലച്ഛായം, കാര്‍ട്ടൂണ്‍, ഉപന്യാസ രചന മത്സരങ്ങളാണ് നടത്തുക.  ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍-എയ്ഡഡ്, സി.ബി.എസ്.സി, ഐ.സി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.  നവംബര്‍ 11ന് രാവിലെ 9.30ന് മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മത്സരങ്ങള്‍ നടക്കുക.   പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി 9349791238 ഫോണ്‍ നമ്പറില്‍ രിജിസ്റ്റര്‍ ചെയ്യണം.

 

date