Skip to main content

റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷ :  അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി

    റേഷന്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ, അംഗങ്ങളെ ചേര്‍ക്കല്‍, തെറ്റ് തിരുത്തല്‍ തുടങ്ങി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട 15 തരം സേവനങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കുന്നതിനുള്ള പരിശീലനമാണ് നല്‍കിയത്. അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷകളുടെ കൃത്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. റേഷന്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇപ്പോള്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുത്ത താലൂക്കുകളില്‍ മാത്രമാണ് സ്വീകരിച്ചുതുടങ്ങിയിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ അക്ഷയകേന്ദ്രങ്ങള്‍ വഴിയും അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് പരിശീലനം നല്‍കിയത്. ജില്ലയില്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന തീയതി          തീരുമാനിച്ചിട്ടില്ല. 
    അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ കെ.ധനേഷ്, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ സുരേഷ് കുമാര്‍, ആര്‍.ഐ എന്‍.രാകേഷ്, അജു സൈഗാള്‍ കെ.വി.ഉഷാ കുമാരി തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.                 

 

date