Skip to main content

സോഫ്റ്റ് വെയര്‍ പരിശീലനത്തിന് അപേക്ഷിക്കാം

സി-ഡിറ്റ് സൈബര്‍ശ്രീയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി നടത്തുന്ന സോഫ്റ്റ്‌വേയര്‍ വികസനം, ടുഡി ആന്റ് ത്രീഡി ഗെയിം വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് പരിശീലനത്തിന് 20 മുതല്‍ 26 വയസ്സുവരെ പ്രായമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
സോഫ്റ്റ്‌വേയര്‍ വികസന പരിശീലനം - കാലാവധി ഏഴു മാസം. പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യമായവ പാസ്സായവരായിരിക്കണം. 
പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് - വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍, സൗണ്ട് എഞ്ചിനീയറിംഗ്, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട് പരിശീലനം. പരിശീലന കാലാവധി ആറു മാസം. ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗ്/ബിരുദം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. 
ടുഡി ആന്റ് ത്രീഡി ഗെയിം വികസന പരിശീലനം-എഞ്ചിനീയറിംഗ്/ എം.സി.എ/ ബി.സി.എ ബിരുദം. 6 മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ് ലഭിക്കും. 
വിശദവിവരങ്ങളും അപേക്ഷാഫോറവും ംംം.ര്യയലൃൃെശ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പ്  സഹിതം ഈ മാസം  23 ന് മുമ്പായി സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി.സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷയും മറ്റ് രേഖകളും ര്യയലൃൃെശൃേമശിശിഴ@ഴാമശഹ.രീാ എന്ന വിലാസത്തിലേക്ക് ഇ-മെയിലായും അയക്കാം.  ഫോണ്‍: 0471 2323949.

date